നാളെ പഠിക്കാം നാളെ പണിയാം
നാളെ കഴിക്കാം നാളെ ഉറങ്ങാം
നാളെക്ക് വേണ്ടി എല്ലാം മറക്കാം
നാളെ എന്നഒന്ന് ഉണ്ടോ നമുക്ക്
ആര്ക്കാണറിവ് ഉണരുമോ നാളെ?
ഇന്ന് പഠിച്ചു ഇന്ന് പണിതു
ഇന്ന് കഴിച്ചു ഇന്ന് ഉറങ്ങി
ഇന്നിനെ മാത്രം കണികണ്ട്എണീറ്റ്
ഇന്നിന്റെ വിലയെ പറ്റി അറിയാം .
നാളേക്ക് വേണ്ടി എല്ലാം കരുതി
നാളെ ഉണരാതെ എല്ലാം കളഞ്ഞു
ആറടി മണ്ണിൽ ലയിക്കേണ്ടവർ നമ്മൾ
ആര്ക്കാണറിവ് ഉണരുമോ നാളെ ?
തുച്ചമാം ജീവിതം വെച്ച് കളിച്ചു
ഇന്നുകളെ നാം പൂരിതമാക്കാം
ഒന്നും അസാധ്യമല്ല ഈ പാരിൽ
എന്നുള്ള വിശ്വാസം മുറുകെ പിടിക്കാം
നാളെ എന്നൊന്ന് നമുക്കില്ല എന്നാലും നമ്മൾ ജീവിക്കുന്നു നല്ലൊരു നാളെക്കായി ,പ്രതീക്ഷിക്കാം നമുക്ക് നമ്മുടെതായി വരുന്ന ആ നല്ലൊരു നാളെക്കായി ..കാത്തിരിക്കാം ..
ReplyDeletenice...
ReplyDelete