Monday 29 April 2013

യുദ്ധം



യുദ്ധം വിതക്കുന്നു ദുരിതങ്ങൾ വഴി നീളെ
പുതക്കുന്നു കബന്ധങ്ങൾ മണ്ണിലെങ്ങും 
പിഞ്ചു മക്കളെയും ചേർത്ത് നെഞ്ചിൽ 
കരയുന്നു അമ്മമാരും നാടുനീളെ 
കാതടക്കും സ്വരങ്ങളാൽ ഭയം നിറച്ചും 
തീ വമിക്കും പോർവിമാനങ്ങൾ തലയ്ക്കു മീതെ 
തലങ്ങും വിലങ്ങും ജെറ്റ് പുക പരത്തി 
യുദ്ധ സൈറണ്‍ മുഴങ്ങുന്നു ഇടക്കിടക്ക് 
ചാനലുകൾ ആഘോഷമാക്കി യുദ്ധമെങ്ങും



ഭൂമിയാകെ കുലുക്കുന്നുമിസൈലുകളും 
പിടക്കുന്നു നെഞ്ചിനുള്ളിൽ ഉയിർകളും 
ജീവനോടെ നാട് കാണാൻ മോഹമായി
ഇട്ടെറിഞ്ഞു പോന്നുയെൻ അദ്ധ്വാനമെല്ലാം 
യുദ്ധങ്ങൾ നാശമല്ലാതെന്തു നല്കി 
ആർത്തി പൂണ്ട മനുഷ്യർക്ക്‌ ശിഷ്ട കാലം 
കടലും ആകാശവുമെല്ലം മലിനമാക്കി 
മണ്ണിലും വായുവിലും വിഷം കലക്കി 
നേടിത്തന്നു രോഗദുഖ  ദുരിതങ്ങൾ 
ഭാവിയിൽ മനുഷ്യ കുലം ചത്തൊടുങ്ങാൻ


3 comments:

  1. മൂര്‍ച്ചയുള്ള വരികള്‍
    ആശംസകളോടെ

    ReplyDelete
  2. അജ്ഞാതന്‍30 April 2013 at 10:59

    യുദ്ധ വെറിയന്മാരും ,കൊതിയന്മാരും വിരാജിക്കുന്ന ഈ നാട്ടിൽ ഇനിയൊരു കലാപം ഉണ്ടാവരുതെന്നു പ്രര്തിക്കം നമുക്ക് ....

    ReplyDelete
  3. ഇതൊരു ഓര്‍മപെടുതലാണ്

    ReplyDelete