Saturday, 20 April 2013

വ്യാമോഹം


നിശ്ചല നീല ജലാശയത്തിൽ നടുവിൽ
നീ എന്തിന് കല്ലെറിഞ്ഞു ?
അക്കൊച്ചു ചിറ്റോളങ്ങൾ കണ്ടു
അരുമാക്കിടാവേ ചിരിക്കയാണോ?
കൊണ്ടൽ മൂടുമെൻ അമ്പരത്തിൽ
എന്തിന്നു മാരിവിൽ വര്ണചിത്രം?
ഏഴഴകുള്ലോര  മാരിവില്ലിൽ
എന്തിന്നു പോന്നൂഞ്ഞാൽ കേട്ടിടുന്നു ?
അരിമുല്ല പൂവിനു സ്നിഗ്ദ്ധഗന്തം
അറിയാതെ തീര്ന്നൊരു ശാപമാണോ ?
പരിശുദ്ധമാം അതിന്നിതളിൽ
കാലത്തിൻ കോലം വരച്ചതാര് ?
ഭാവനയാകുമെൻ തൂലികയിൽ
ചായങ്ങൾ  കൂട്ടി ഒഴിച്ചതാര് .?
അപൂർണ്ണമായൊരു ചിത്രമെന്റെ
മനസ്സില് കുത്തി വരച്ചതാര് .?
കുത്തി ഒഴുകും നദി പേറുമോ
ഉത്തുംഗശൃംഗത്തിൻ  കൊച്ചു ദുഃഖം ?
താഴ്‌വര തന്നിൽ അലിഞ്ഞിടുമോ
താഴെ പൊഴിഞ്ഞൊര അശ്രു ബിന്ദു .?
ദുഃഖമാം പട്ടടയിൽ  ഉയരും
ഒരു കൊച്ചു ദൂമ വളയമോ നീ
വെന്മേഘ പാളിയിൽ ഒരു കണിക
ആയി നീ എന്നും ലയിച്ചിടുമോ ?


No comments:

Post a Comment