Tuesday 30 April 2013

ഇന്നും നാളെയും

നാളെ പഠിക്കാം നാളെ പണിയാം
നാളെ കഴിക്കാം നാളെ ഉറങ്ങാം
നാളെക്ക് വേണ്ടി എല്ലാം മറക്കാം
നാളെ എന്നഒന്ന് ഉണ്ടോ നമുക്ക്
ആര്ക്കാണറിവ് ഉണരുമോ നാളെ?
ഇന്ന് പഠിച്ചു ഇന്ന് പണിതു
ഇന്ന് കഴിച്ചു ഇന്ന് ഉറങ്ങി
ഇന്നിനെ മാത്രം കണികണ്ട്എണീറ്റ്‌
ഇന്നിന്റെ വിലയെ പറ്റി അറിയാം .
നാളേക്ക് വേണ്ടി എല്ലാം കരുതി
നാളെ ഉണരാതെ എല്ലാം കളഞ്ഞു
ആറടി മണ്ണിൽ ലയിക്കേണ്ടവർ നമ്മൾ
ആര്ക്കാണറിവ് ഉണരുമോ നാളെ ?
തുച്ചമാം ജീവിതം വെച്ച് കളിച്ചു
ഇന്നുകളെ നാം പൂരിതമാക്കാം
ഒന്നും അസാധ്യമല്ല ഈ പാരിൽ
എന്നുള്ള വിശ്വാസം മുറുകെ പിടിക്കാം

Monday 29 April 2013

ജീവിത വൃത്തം



ജീവിതമെന്നാൽ ഒരു വൃത്തമോ അറ്റം കാണാത്ത നീർക്കയമൊ
പിന്നിട്ടു ദീർഘമാം നാഴികകൾ നാഴികകല്ലില്ല പാത തന്നിൽ 
 ഇനിയുമാ യാത്രക്കവസാനമില്ല നിശ്ചിത സങ്കേതമെത്തുവോളം 
       കാലുകൾ  പതറുന്നടിവെപ്പിലും ഉത്തുംഗ ശ്രുംഗത്തിൽ എത്തിടെണം 
                  കീഴ്ക്ക്കാം തൂക്കായ പാറതന്നിൽ  ബന്ധിച്ചു ജീവിതം നിഷ് കരുണം 
                    മോചനത്തിന്നായി കേഴുന്നിതാ പ്രോമിതൂസ് എന്ന ദേവനെപോൽ 
        കഴുകർ  കൊത്തിവലിച്ചു കീറാൻ വട്ടം പറന്നു തലക്ക് ചുറ്റും 
                   ബന്ധന ചങ്ങല വെട്ടി മാറ്റാൻ നിയതി നീ കാരുണ്യം കാട്ടിടുമോ?
  ജീവിതത്തിന്റെ കണക്കു ബുക്കിൽ എഴുതി തീരാത്ത താളുകളിൽ 
  ജീവിതം കൊണ്ട് ഞാൻ എഴുതിക്കൂട്ടി കണ്ണീരു കൊണ്ട് തുടച്ചുമാറ്റി 
  വെട്ടി കിഴിച്ചും ഹരിച്ചു കൂട്ടി നാളുകൾ നീളെ കൊഴിഞ്ഞിടുമ്പോൾ 
എന്നിട്ടും കിട്ടീല അതിനുത്തരം ജീവിത വൃത്തത്തിനെത്രവശം ?

യുദ്ധം



യുദ്ധം വിതക്കുന്നു ദുരിതങ്ങൾ വഴി നീളെ
പുതക്കുന്നു കബന്ധങ്ങൾ മണ്ണിലെങ്ങും 
പിഞ്ചു മക്കളെയും ചേർത്ത് നെഞ്ചിൽ 
കരയുന്നു അമ്മമാരും നാടുനീളെ 
കാതടക്കും സ്വരങ്ങളാൽ ഭയം നിറച്ചും 
തീ വമിക്കും പോർവിമാനങ്ങൾ തലയ്ക്കു മീതെ 
തലങ്ങും വിലങ്ങും ജെറ്റ് പുക പരത്തി 
യുദ്ധ സൈറണ്‍ മുഴങ്ങുന്നു ഇടക്കിടക്ക് 
ചാനലുകൾ ആഘോഷമാക്കി യുദ്ധമെങ്ങും



ഭൂമിയാകെ കുലുക്കുന്നുമിസൈലുകളും 
പിടക്കുന്നു നെഞ്ചിനുള്ളിൽ ഉയിർകളും 
ജീവനോടെ നാട് കാണാൻ മോഹമായി
ഇട്ടെറിഞ്ഞു പോന്നുയെൻ അദ്ധ്വാനമെല്ലാം 
യുദ്ധങ്ങൾ നാശമല്ലാതെന്തു നല്കി 
ആർത്തി പൂണ്ട മനുഷ്യർക്ക്‌ ശിഷ്ട കാലം 
കടലും ആകാശവുമെല്ലം മലിനമാക്കി 
മണ്ണിലും വായുവിലും വിഷം കലക്കി 
നേടിത്തന്നു രോഗദുഖ  ദുരിതങ്ങൾ 
ഭാവിയിൽ മനുഷ്യ കുലം ചത്തൊടുങ്ങാൻ


നഗരം

നഗരത്തിൻ വിരസതവിഴുപ്പലക്കുമ്പോൾ
അറിയാതെ കണ്ണുകൾ തേടുന്നതെന്തിനോ ?
അമ്പലവും ആൽതറയും കുളവുംകുളിക്കടവും
വെടിവട്ടം കൂടുമോരാ ചായമക്കാനിയും
വൃഥാ മനസ്സിൽ മേച്ചിൽ പുറം തേടി
മനസ്സ് വെമ്പി കുതിക്കുന്നുവോ തഥാ ?
ഇട്ടാ വട്ടത്തിലൊരു മുറിയും മൂലയിൽ
എപ്പഴോ വെള്ളം തരുന്നൊരു പൈപ്പും
നഗര കാഴ്ചയിൽ സ്ഥിരം പതിവുകാർ
നാട്ടിലെ കിണറും കുളങ്ങളും മനസ്സിൽ
നിറഞ്ഞു നിൽക്കുന്നു മറക്കാനാവാതെ
തൊഴുത്തിലെ പയ്യിനെ കണി കാണുന്ന
നാട്ടിൻ പുറത്തൊന്നു വന്നു ചേരുവാൻ
മനസ്സ് വെമ്പി കുതിക്കുന്നു മുന്നോട്ട്
 നഗര മാലിന്യ കൂമ്പാരം വമിപ്പികും
നാറ്റം സഹിക്കുവാൻ വിധിക്കപ്പെട്ടവർ
നട്ടം തിരിയുന്നു മർത്ത്യർ അനുദിനം
തിരയുന്നു ശുദ്ധ വായുവും വെള്ളവും
നഗര മധ്യത്തിൽ വസിക്കും ജനങ്ങളും

Sunday 28 April 2013

കുംങ്കുമചെപ്പ്

കുംങ്കുമചെപ്പ് തിരയുന്നു ഞാനിന്നെനിക്ക്  ചുറ്റും
കൈ വിട്ടു പോയ എൻ കുംങ്കുമചെപ്പ് 
എവിടെയോ എൻ കൊച്ചു ഗ്രാമത്തിലാണോ 
നഗരത്തിലാണോ ഈ മരുഭൂവിലാണോ 
കളഞ്ഞു പോയി എൻ കുംങ്കുമചെപ്പ് 
വിദ്യകൊണ്ട് അഭ്യാസം കാട്ടുമ്പോഴാണോ 
പുസ്തകതാള്  കരളുമ്പോഴാണോ 
പാഠശാല കലാശാലയെന്ന പാഠകം 
ചൊല്ലി തീര്ക്കുമ്പോഴാണോ  
കളഞ്ഞുപോയി എൻ കുംങ്കുമചെപ്പ് 
 തേൻ മാവ് പൂക്കുംമണി മുറ്റ ത്താണോ  
പുല്ലാനി പൂക്കും മുളം കാട്ടിലാണോ 
പാലകൾ പൂക്കും കാവിന്നടുത്തോ 
കളഞ്ഞുപോയി എൻ കുംങ്കുമചെപ്പ് 
താമര പൂകും പോയ്‌ കയിലാണോ 
പൂംചേല ചുറ്റിയ പാടത്തുവെച്ചോ 
പേരാറ്റിലാണോ പൂം കൊമ്പിലാണോ.
മറന്നു വെച്ചു എന്റെ മാണിക്യ ചെപ്പ് 
ബാല്യകവ്മാരങ്ങൾ കൂട്ടി പൊടിച്ചു 
നിറച്ചു വെച്ചയെൻ കുങ്കുമചെപ്പ് 
നഷ്ടങ്ങൾ മാത്രം നിറച്ചുവെച്ച് 
കണ്ണീരു  മുക്കി കഴുകി തുടച്ചയെൻ 
കുങ്കുമ ചെപ്പ് എന്റെ മാണിക്യചെപ്പ് 


Saturday 27 April 2013

മഴ

മാനം കറുത്തപ്പം മഴയൊന്നു വന്നപ്പം
ഞാനറിയാതെ ഇടം പിടിച്ചു എൻ
കുടക്കീഴിൽ വന്നു ഇടം പിടിച്ചു
ഇടം വലം തിരിയുവാനാവാതെ
ഇടം പിടിച്ചു എൻ മനം കവർന്നു
കണ്ണുകളാലെ കഥ പറഞ്ഞു എൻ
നെഞ്ചിൽ ഒരിത്തിരി തീ ചൊരിഞ്ഞു
കാൽ കുഴഞ്ഞെന്റെ കൈ കുഴഞ്ഞു
ചുണ്ടുകൾ മൌനം പൂണ്ടു നിന്നു .
ഒരു ചിരി തൂകി അവൻ പിരിഞ്ഞു
മഴ മുകിലു പോലെ പോയ്‌ മറഞ്ഞു
രാവിൽ ഉറക്കവും കൈ വെടിഞ്ഞു
ഉമിത്തീ പോലെ ഞാനെരിഞ്ഞു .
  

Friday 26 April 2013

നിഴലും നിലാവും

കാട്ടുചെമ്പകം പൂക്കുന്ന യാമങ്ങളിൽ 
നിശാഗന്ധികൾ ഇതൾവിരിയും നേരം 
ഒരു കൈക്കുടന്ന നിലാവുമായി ഞാൻ 
കടവിൽ എത്തും നേരം പൂമണവുമായി 
തോണിഎത്തി സ്വപ്ന തോണിഎത്തി 
നിഴലും നിലാവും കഥ പറയും യാമങ്ങളിൽ 
കുന്നിവാകകൾ  പട്ടുമെത്തയൊരുക്കിടുമ്പോൾ 
 പുല്ലാനിപൂക്കളിൻ മണം കാറ്റ് പരത്തിടുമ്പോൾ 
പാൽ ചന്ദ്രിക നാണിച്ചു മുഖം മറചിടുമ്പോൾ 
കാറ്റിനൊപ്പം തുഴഎറിഞ്ഞു പോയിടേണം 
പെരാറ്റിൻ നെഞ്ചിൽ തുടിതാളം കൊട്ടിടെണം 
ഈ നിശീഥിനി നീളെ തുഴഞ്ഞു പോയിടെണം 
നേർത്ത മഞ്ഞിൻ ഉടയാടയിൽ പുതച്ചുമൂടി
മദിച്ചൊഴുകും തെളിനീരിൽ നീന്തി നീരാടി 
കളിയാടിടെണം പുലരുവോളം മതിവരുവോളം 
പാൽ ചന്ദ്രിക ചിരി തൂകി നിൽക്കുവോളം

Thursday 25 April 2013

പരിഭവം

ഇച്ചുടു കാറ്റും വിരഹവും ചുട്ടു പൊള്ളിക്കുമെൻ ചിന്തയും
വന്നു നില്പാണ് എൻ മുന്നിലെപ്പോഴും ഒന്നുമേ ചൊല്ലാതെ നിശ്ചലം 
ചിന്തകൾ മുൾച്ചെടിയായി എൻ ചുറ്റിലും ചങ്ങല പോലെ വരിഞ്ഞു മുറുക്കുന്നു
ബന്ധങ്ങൾ തീർക്കുന്ന ബന്ധനങ്ങൾ ബന്ധിച്ചു നിർത്തുന്നു കൽതുറുംങ്കിൽ 
സ്വസ്ഥത ഇല്ലാത്ത പാരിടത്തിൽ സ്വാർത്ഥത മാത്രം വളര്ന്നു മുറ്റി 
വ്യർത്ഥമാം മോഹങ്ങൾ ചിതലരിച്ചു വെറും വ്യാമോഹമായി അവശേഷിപ്പു 
സ്നേഹമാം തൂലികയിൽ ഞാനൊഴിച്ച മഷിയും വറ്റി  വരണ്ടുണംങ്ങി 
ഒരു ചെറു കുളിർകാറ്റു പോലും സാന്ത്വനിപ്പിക്കാൻ ഇങ്ങെത്തിയില്ല 
വിരഹത്തിൻ വിങ്ങൽ പെരുകിടുമ്പോൾ മുക്തിക്കായ് മനം കാത്തിരിപ്പു 

Wednesday 24 April 2013

പ്രഭാതം

മഞ്ഞിൻ മറ നീക്കി മെല്ലെ സൂര്യൻ
ജാലകവാതിലൂടെ എത്തി നോക്കി 
അഴിഞ്ഞുലഞ്ഞ പട്ടു ചേലക്കുള്ളിൽ 
മഞ്ഞിൻ കസവും തുന്നി മെല്ലെ 
പേരാർ കരയെ പുല്കി ഒഴുകി നീങ്ങി 
 തളിരിളം കുളിർ കാറ്റുമായി പുലരി 
വന്നെത്തി കുശലം ചൊല്ലിമെല്ലെ 
പക്ഷി വൃന്ദം കാകളി പാടിയാടി  
തെങ്ങോലകൾ പീലിനിവർത്തിയാടി 
മാമല വാഴുന്ന തമ്പുരാനേ ചേലോടെ 
തൊഴുതു വണങ്ങി വാഴ്‌ത്തിടുന്നു 
പൂക്കളും പുഞ്ചിരി തൂകി നിന്ന് 
വന്നു വരവേല്ക്കാൻ സൂര്യതമ്പുരാനെ
മഞ്ഞിൽ നീരാടി കുറി തോട്ടൊരുങ്ങി 
ഭൂമിയും നിന്നു വരവേറ്റിടാനായ് 
എങ്ങും പുലരി തൻ പുഞ്ചരിയും 
കിളി കൊഞ്ചലും തിങ്ങി നിറഞ്ഞ നാട് 
മാമക നാട് ഇതെൻ  കേരള നാട്

Tuesday 23 April 2013

പുസ്തകം

എൻ അച്ഛനും അമ്മയും ഈശ്വരനും
അക്ഷരമായ് വസിക്കുന്നുതാളുകളിൽ 
സ്നേഹവും സാന്ത്വനവുംനല്കിടുന്നു 
കുളിര് തലോടലായ് എന്നുമെന്നും 
എൻ ഗുരുവിന്നനുഗ്രഹ സിദ്ദിയാലെ
വിരലിനാൽ മണ്ണിൽ വിരിഞ്ഞക്ഷരം
പൂക്കളായ് തെളിയുന്നു താളുകളിൽ
സന്തോഷ സന്താപ വേളകളിൽ
കൂട്ടായിരിക്കും എൻ പുസ്തകങ്ങൾ
അക്ഷരങ്ങളിൽ തളച്ചു നിർത്തി
ലോകം മുഴുവനും എന്റെ മുന്നിൽ
കണ്ണ് തെളിയാൻ മനം കുളിർക്കാൻ
എന്നക്ഷര ലോകം വിളങ്ങി നിൽക്കാൻ
എന്നും ഈശ്വരൻ കനിഞ്ഞിടട്ടെ


കാണാമറയത്തു

ഒരു മൃദു മന്ദഹാസവുമായി ഞാൻ
     അരികിലെത്തുന്ന നേരം 
ഒരു മുകിൽ മാലയായ്‌ മാറി മറയുന്നിതെന്തേ 
      കണ്ണാ ... നീയെന്നും 
കേട്ടില്ല നിൻ കോലക്കുഴൽവിളി കാളിന്ദി 
     തീരത്തും വൃന്ദാവനത്തിലുമെങ്ങും 
പാരം പരവശയായി ഞാൻ മേവുന്നു 
    അമ്പാടി മുറ്റത്ത്‌ കണ്ണാ 
ചാരെ വരിക നീ ചെലോലും നിൻ മുഖം 
     കാണട്ടെ നിന്നമ്മയിന്നു 
കംസന്റെ കണ്ണിൽ  പെടാതെ നീ കണ്ണാ 
    കാക്കുക നിന്നെ നീയെന്നും 
വെണ്ണയും ചോറും കരുതി വെച്ചമ്മയിന്നും 
     കാക്കുന്നു നിന്നെ 
വഴി കണ്ണുമായ് നില്കുന്നു കണ്ണായെൻ 
ചാരത്തണയുക  വേഗം
മനം ആധിയാൽ വേവുന്നു കണ്ണാ നിൻ 
   മോഹന  രൂപം കാണാൻ


സ്വകാര്യ ദുഃഖം

ഉണ്ടെനിക്കൊരുപാട്‌  ദുഃഖങ്ങൾ
പങ്കു വെക്കു വാനാവാത്ത സ്വപ്നങ്ങൾ 
ഉണ്ടില്ല ഉറങ്ങീല  ചണ്ടാലർ തന്നുടെ 
ദണ്ടനം ഏറെയും ഏറ്റു കഴിയവേ
കണ്ടില്ല ഒരു മരുപച്ച ഈ ലോകത്ത് 
മർത്യർ തന്നുടെ സ്വാർഥമാം ലോകത്ത് 
എങ്ങിനെ കൊല്ലണം തിന്നണമെന്നുള്ള 
ചിന്തയിൽ വ്യഗ്രത പൂണ്ടലയുന്നവർ 
ചൂഷണം മാത്രം മനസ്സിൽ നിറച്ചവർ 
രക്തബന്ധങ്ങൾ ജലരേഖയാക്കുന്നോർ 
ഉറ്റവർ ഉണ്ടോ ഉടയവരുണ്ടോഇപ്പാരിതിൽ
നെറ്റിയിൽ രക്തം പൊടിയുമതോര്കുമ്പോൾ
അന്യർ ഉയിരിനെ വെച്ച് കളിച്ചവരതിൻ 
വിയർപ്പു ഉപ്പാക്കി ചോറ് കുഴച്ചവർ
നെഞ്ചിൽ അടുക്കി പിടിച്ചവരെല്ലാം എൻ
നെഞ്ചിൽ ചവുട്ടി മെതിച്ചു കടന്നു പോയ്‌ 
ഉണ്ട് മതിച്ചു പുളച്ചു നടക്കുന്നു ഉണ്ടോ
നാളെ എന്നറിയാതെ ഈ ജനം !

Monday 22 April 2013

വെന്തു ഉരുകുന്ന ഭൂമി

ചിന്തകൾക്ക് തീ കൊളുത്തി അന്തിമാനം വെന്തുരുകി
സന്ധ്യ മാനചന്തയില് ചാന്തു കുപ്പി വീണൊഴുകി 
സൂര്യതാപം  ഏറിടുമ്പോൾ പൂക്കളെല്ലാം വാടി പോയ്‌ 
വിണ്ടുകീറി വരണ്ടുണങ്ങി നെല്പാടവും കുളങ്ങളും 
        വെന്തുരുകും ഭൂമിയെ കൈകൊടുത്ത് ഉയർത്തണം 
        കട്ട് മാറ്റി വെട്ടിമാറ്റി ചുട്ടെരിച്ച മാമാരങ്ങളെ 
        സ്വന്തമായി രണ്ടു മരം വെച്ച് കൊണ്ടു ഉയർത്തണം 
        ഹരിതാഭമായ ഭൂമിയിൽ വാഴണം മനുഷ്യരും  
നാമൊരുമിച്ചുച്ചൊത്തു  ചേർന്ന് ശ്രമിച്ചിടാം 
നല്ല നാളെ എന്ന ചിന്ത നാട് നീളെ വിതച്ചിടാം 
നല്ല വായു നല്ല വെള്ളം നല്ല മണ്ണ് നമ്മൾക്ക് 
നാളേക് വേണ്ടി കരുതി വെച്ച് ശാന്തിയോടെ പോയിടാം 

   

Sunday 21 April 2013

ആട്ടം

ആടുവാനാമോ പാടുവാനാമോ
ഇപ്പാരിൻ താളത്തിലിന്നു ആടുവാനാമോ?
ചാട്ടം പിഴച്ചു കിടക്കും കുരങ്ങൻ 
പിന്നെയും കേറുന്നു വന്മാരക്കൊമ്പിൽ 
ആടുവാനായി  പാടുവാനായി 
മർത്ത്യർക്കു മാത്രം എന്തെ പിഴക്കുന്നു 
ആട്ടവും  പാട്ടും  ഒന്ന് പോലെന്നും 
വെട്ടിപ്പിടിക്കാൻ ഓരുംപെട്ടിറങ്ങി 
വെട്ടം കെടുത്തി വിലയും കളഞ്ഞു 
ഒട്ടൊരു ജാലങ്ങൾ കാട്ടി മനുഷ്യർ 
ഒടുവിൽ വന്നെത്തുന്നു ആറടി മണ്ണിൽ 
 തമ്മിൽ അറിയാത്ത പോലെ മനുഷ്യർ 
തമ്മിൽ അടിച്ചു കഴിയുന്നിതെന്നും 
ഒന്നും നെടുവനില്ല ലോകത്തിൽ 
സ്നേഹിപ്പാൻ കഴിയാത്ത മനുഷ്യര്ക്കിടയിൽ 

Saturday 20 April 2013

വ്യാമോഹം


നിശ്ചല നീല ജലാശയത്തിൽ നടുവിൽ
നീ എന്തിന് കല്ലെറിഞ്ഞു ?
അക്കൊച്ചു ചിറ്റോളങ്ങൾ കണ്ടു
അരുമാക്കിടാവേ ചിരിക്കയാണോ?
കൊണ്ടൽ മൂടുമെൻ അമ്പരത്തിൽ
എന്തിന്നു മാരിവിൽ വര്ണചിത്രം?
ഏഴഴകുള്ലോര  മാരിവില്ലിൽ
എന്തിന്നു പോന്നൂഞ്ഞാൽ കേട്ടിടുന്നു ?
അരിമുല്ല പൂവിനു സ്നിഗ്ദ്ധഗന്തം
അറിയാതെ തീര്ന്നൊരു ശാപമാണോ ?
പരിശുദ്ധമാം അതിന്നിതളിൽ
കാലത്തിൻ കോലം വരച്ചതാര് ?
ഭാവനയാകുമെൻ തൂലികയിൽ
ചായങ്ങൾ  കൂട്ടി ഒഴിച്ചതാര് .?
അപൂർണ്ണമായൊരു ചിത്രമെന്റെ
മനസ്സില് കുത്തി വരച്ചതാര് .?
കുത്തി ഒഴുകും നദി പേറുമോ
ഉത്തുംഗശൃംഗത്തിൻ  കൊച്ചു ദുഃഖം ?
താഴ്‌വര തന്നിൽ അലിഞ്ഞിടുമോ
താഴെ പൊഴിഞ്ഞൊര അശ്രു ബിന്ദു .?
ദുഃഖമാം പട്ടടയിൽ  ഉയരും
ഒരു കൊച്ചു ദൂമ വളയമോ നീ
വെന്മേഘ പാളിയിൽ ഒരു കണിക
ആയി നീ എന്നും ലയിച്ചിടുമോ ?


തുലാവർഷം




വളകിലുക്കി എത്തിയൊരു വായാടി വയ്കും
സന്ധ്യയിതിൽ കുളിര് പെയ്യാൻ ഓടിവന്നു
തുലാവര്ഷ പെണ്ണെ നീ നൃത്തമാടു
ഇടനെഞ്ചിൽ മദ്ദളമായ കേളിയാടൂ
കരിമുകിലിൻ തേരുകളിൽ നൃത്തമാടി
കാറ്റിന്റെ  ചൂളമടി ഏറ്റു പാടിയവൾ
മണ്ണിന്റെ പൂഞ്ചേല ഇറാനാക്കി
ഇടിമുഴങ്ങി അങ്ങ് അകലെ മേഘക്കാട്ടിൽ
മിന്നലിന്റെ പൊൻവെളിച്ചം ഇങ്ങു കാട്ടി
മാമരങ്ങൾ നൃത്തമാടി കാറ്റിൻ പാട്ടിൽ
എങ്ങുമെങ്ങും കിങ്ങിണി കെട്ടിയ വർഷകാലം
കിങ്ങിണി തൻ മുത്തുകളെ നീര്തുള്ളികളെ
നിങ്ങൾ എത്ര വേഗം നിഷ്പ്രഭമായ് തീരന്നിടുന്നു
മാരിവില്ലിൻനാട്ടിൽ നിങ്ങൾ എത്ര കാലം
ആർത്തു പാടി ഉല്ലസിച്ചു ചൊല്ലിടാമോ?
താളത്തിനോത്ത് നിന്ന് പാടിയാടും മാമഴ പെണ്ണെ
നിര്തിടാതെ നൃത്തമാടു സുന്ദരിപെണ്ണെ


യാത്ര



കാതിൽ വന്നു മുട്ടി വിളിച്ചു നേരം പോയൊരു നേരത്ത് 
ഒന്ന് പുറപ്പെടൂ വേഗം എന്ന് പിന്നിൽ നിന്നും ചൊല്ലുന്നു 
ഇല്ലിനി  നില്കാൻ നേരമാതില്ല പറയാനോട്ടും സമയവുമില്ല 
ജോലികളെല്ലാം പകുതിയിൽ നിർത്തി പോയിടട്ടെ ഞാനുമിനി
ആരുടെ കൈകളിൽ ഏല്പിക്കും തീര്ക്കാത്ത എന്നുടെ കർത്തവ്യം
ജീവിതമദ്ദ്യം പിന്നിട്ടില്ല യാത്രയൊന്നു  നീട്ടാമോ?
ആരിനി തീര്ക്കും എന്നുടെ ജോലികൾ  മുഴുമിക്കാൻ ഇനി നേരം പോയ്‌
ആത്മഗദങ്ങൾക്ക് ഉത്തരമില്ല ഇല്ലിനി നില്കാൻ നേരവുമില്ല
സൃഷ്ടാവിന്നുടെ കല്പനയാണ് പോയിതന്നെ ആയിടെണം
മനസ്സില്ലെങ്കിലും സ്നേഹിതരെ പൊകാതൊക്കുമൊ വിളി കേട്ടാൽ
കാണാംഇനിയും മറുലോകത്തിൽ പരംപോരുളിന്നുടെ സന്നിധിയിൽ

Friday 19 April 2013

ഭൂമിയുടെ വിലാപം



മക്കളെ പോന്നുമക്കളെയെന്ന് ആർത്തലച്ചുധരയവൾ 
ഇയ്യലിൻ  ചിറകു കരിഞ്ഞത് പോലവേ തൻ മാറിൽ 
വീണു പിടക്കും തൻ മക്കളെ ചോണനുറുംബരിക്കുന്ന 
ജഡങ്ങളെ ചേർത്ത് അണച്ച് അമ്മ കരയുന്നു പിന്നെയും 

ഒരു ചെറുതുണ്ട് ഭൂമിക്ക് വേണ്ടിയോ ഒരുമിച്ചടിക്കുന്നു 
കഴുത്തരിയുന്നു ചംചോര പുഴകൾ ഒഴുക്കുന്നു വൃഥാ  
കൊണ്ട് പോകുന്നില്ല ഒന്നുമേ നിങ്ങളും മരണം വന്നു 
നിൻ വാതിലിൽ മുട്ടി നീ ഞെട്ടി വിറക്കുമ്പോൾ

വെടികോപ്പും പടക്കോപ്പും തീര്ക്കുന്ന കൈകളെ
വെറി പൂണ്ട ചെന്നായ കൂട്ടങ്ങളെ നോക്കൂ
വെറുമൊരു ആറടി മണ്ണ് നിനക്കായിട്ടൊരുക്കി
വെച്ചിരിക്കുന്നു നിന് പിന്നിലായി തന്നെ ഞാൻ
      
അമ്മിഞ്ഞ പാലിൽ വിഷം വമിപ്പിക്കുന്നുവോ ?
കുഞ്ഞുങ്ങളിൽ മതഭ്രാന്തു വളര്ത്‌ന്നുവോ ?
നാളത്തെ നമ്മുടെ കൊച്ചു വാഗ്ദാനങ്ങൾ
പിച്ച വെക്കുന്നല്ലോ യുദ്ധക്കളങ്ങളിൽ !

ഇച്ചുടു കാറ്റിൽ നിന്നുയരും നിശ്വാസങ്ങളിൽ
ദഹിച്ചു പോകും നിൻ കുലവും ഗോത്രവും
സഹികുവാനാവുന്നില്ല  വെറി പിടിച്ച ഈ
സ്നേഹശൂന്യമാം ലോകത്തിൻ പടപ്പുറപ്പാട്
   

      

എന്റെ ഗ്രാമം




നീണ്ടു  പരന്നു കിടക്കുന്നു പച്ച വിരിച്ചൊരു പാടങ്ങൾ 
നീളെ നിരന്നു കിടക്കുന്നു തോടും പുഴയും കുളപ്പടവും
നാടിൻ നന്മ ഉറങ്ങുന്ന നല്ലൊരു ഗ്രാമ ചാരുതയിൽ
 നാല്കാലികൾ കുടമണി കിലുക്കുന്ന നാട്ട് വരമ്പുംതടിനികളും
മുറ്റം നിറയെ കറ്റകളും കായ് കനികൾ നിറഞ്ഞൊരു പറമ്പുകളും
നിറ സമൃദ്ധിയുള്ളൊരു  നാളുകളും ഗ്രാമ നന്മ വിളിച്ചോതി
കൊറ്റികൾ കാവലിരികും കുളമതിൽ ഉണ്ട് നിറയെ മീനുകളും
അമ്പലമുറ്റത്ത് ആലിൻ കൊമ്പിൽ വേണുവുമൂതി ഇരിപുണ്ട്
കണ്ണൻ നാടിൻ കാവലിനായ് നാമം ചൊല്ലും ആലിലയിൽ
പള്ളി മണികൾ നാദം കൊണ്ട് മുകരിതമാവും പുലരികളും
ബാങ്ക് വിളിയും ശംഖുവിളിയും കൂടി കഴിയും നന്മയിതും
മാമല നാടിൻ നന്മകൾ കാണാൻ പോരു പോരു സഖിമാരെ


രാത്രി

Mystical pond jungle night matte painting - high resolution image


രാത്രി തൻ കംബളം വാരിപ്പുതക്കുന്നു
ശോകാർദ്രയാം ഭൂമി മെല്ലെ
രാപാടി പാടുന്ന പാട്ടിന്നു ഈണമായ്
വീണയും മീട്ടുന്നതരോ?
ഒരു ദുഃഖസാന്ദ്രമാം ഗാനം പാടി
വിരഹം ചൊല്ലുന്നതാരോ ?
ചിറകടി ച്ചെത്തുന്ന കാറ്റിന്റെ കാതിൽ
സ്വകാര്യം പറയുന്നതാരോ?
മഞ്ഞിൻ മറ നീക്കി എത്തിച്ചു നോക്കുന്നു
താരകകുഞ്ഞുങ്ങൾ വീണ്ടും
അമ്പിളി മാമനും പോയി മറയുന്നു
കാർ മേഘ  കയ്യുപിടിച്ചു
ഞാനും എൻ മൂകമാം രാത്രിയും മാത്രമായ്
ഒറ്റക്കിരിക്കുന്നു താഴെ



Wednesday 17 April 2013

ആരോഗ്യം

ഈ നൂറ്റാണ്ടിൽ എല്ലാർക്കും ആരോഗ്യം
ചൊല്ലുവാൻ എത്ര വേഗത്തിൽ ആവൂ
ആരോഗ്യത്തിൻ ഹരിശ്രീ പോലും
അറിവില്ലാത്തവർ നിരവധി അങ്ങനെ
ജീവിക്കുന്നവർ പ്രകൃതിയെ വെല്ലാൻ
ഓലക്കുടിലിൽ വൃക്ഷ തണലിൽ
വീടുകളില്ലവർ നാടുകൾ തോറും
അലയുന്നു  പശി പോക്കനായി
കിട്ടിയ വേലകൾ ചെയ്യുന്നവരുടെ
കുട്ടികൾ എന്നും ഭിക്ഷയെടുപൂ
എച്ചില് തിന്നും തെണ്ടിയലഞ്ഞും
കണ്ടവർ കണ്ടവർ ആട്ടി എറിഞ്ഞു
മൂന്നടി വ്യാസം ഉള്ളൊരു പൈപ്പിൽ
അന്തി ഉറങ്ങി നിർവൃതി കൊണ്ടു
ഇടിയും മഴയും മഞ്ഞും കാറ്റും
എല്ലാം ഒരുപോല്ലല്ലോ ഇവര്ക്
പിറന്നു വീണു  ധരയിൽ മനുഷ്യര്
പിടഞ്ഞു വീണു മരിക്കുവാനായി
ശുചിത്തമെന്തെന്നു കേട്ടിട്ടുമില്ല
പാലിക്കുവാനോ അറിവോട്ടുമില്ല
ഇവരും നമ്മളിൽ ഒരുവരല്ലേ
ചെയ്യേണ്ടതുണ്ട് നമ്മൾ പലതും





സ്ത്രീധനം

സ്ത്രീ തന്നെ ധനം എന്നാൽ പിന്നെന്തിനു വാങ്ങുന്നു
പൊന്നും പണവും കൂട്ടിന്നു കത്തി ഇറക്കി നെഞ്ചത്ത്
കൂട്ട് കിടക്കാൻ സ്ത്രീ വേണം കുട്ടിയെ നോക്കാൻ സ്ത്രീ വേണം
വെച്ച് വിളംബാൻ സ്ത്രീ വേണം വിഴുപ്പലക്കാൻ സ്ത്രീ വേണം
വീട് ഭരിക്കാൻ സ്ത്രീ വേണം മുറ്റമടിക്കാൻ സ്ത്രീ വേണം
രോഗം വന്നാൽ സ്ത്രീ വേണം ആരോഗ്യത്തിൽ സ്ത്രീ വേണം
എന്തിനും ഏതിനും സ്ത്രീ വേണം വേദനമില്ല ജോലിക്
മരണം വരെയും ലീവില്ല കുടുംബമെന്ന വ്യവസ്ഥിതിയിൽ
പിന്നെന്തിനു പിശകുന്നു കല്യാണത്തിൻ നേരത്ത്
മംഗളമായൊരു സംഗതിയെ ചൂഷണമാക്കി മാറ്റരുതേ 

മരം

നട്ട് നനച്ചുവളർത്തേണ്ട തയ്കളെ
വെട്ടി മാറ്റുന്നു മാനവ ജന്മങ്ങൾ
ഒട്ടൊരു ദിക്കിലും പച്ചതലപ്പില്ലതായ്‌
നെട്ടോട്ടം ഓടുന്നു ചൂടിനാൽ മാനവർ
തണലില്ല തണുപ്പില്ല ഭൂമിയും ഉരുകുന്നു
തണലാവാൻ നില്കെണ്ടോർ വെട്ടി മറിച്ചിട്ടു
മണമില്ല പൂവില്ല പുഴയില്ല പൂംകാറ്റും
ഗുണമില്ല ജീവിതം വറ്റി വരണ്ടുപോയ്
ഇനിയും നട്ടിടെണം  മരമൊന്നെൻ മുറ്റത്തു
തണലും തണുപ്പും തിരികെ പിടിക്കുവാൻ 

Tuesday 16 April 2013

വിഷുക്കൈനീട്ടം

മീനത്തിൻ ചൂടിനെ തട്ടി മാറ്റി
      മേടവും വന്നെത്തി കൂട്ടുകാരെ
മഞ്ഞ പട്ടാംബരം ചുറ്റിയ കൊന്നക്ക്
      മാരിവിൽ മാനത്ത് കൂട്ട് വന്നു
ചാറ്റൽ മഴക്കൊപ്പം കാറ്റ്എത്തി കൈകൊട്ടാൻ
ചുണ്ടിൽ പാട്ടുമായ്  വിഷു പക്ഷി എത്തി
പുത്തൻ കതിർക്കുല കൊത്തി എടുക്കാനായ്
പാടത്ത് പക്ഷികൾ മത്സരിച്ചു
ചക്കയും മാങ്ങയും കൊന്നപൂ കണിയുമായ്‌
ഭൂമിയും കൈ നീട്ടം വാരി ത്തന്നു
നന്മകൾ മാത്രം തന്നൊരു ഭൂമിക്ക്
നമ്മൾ കൊടുപ്പതു എന്തെന്ന് ചിന്തികു
വെട്ടി വെടുപ്പാക്കികൊത്തി  നിരപ്പാക്കി
മണ്ണൂറ്റി മണലൂറ്റി നെട്ടോട്ടംഓടുന്നു
നാളേക്ക്  വേണ്ടി നാം കരുതേണ്ട കാര്യങ്ങൾ
പാടെ മറന്നു നാം ഭൂമി മരിക്കുന്നു 

Monday 15 April 2013

മീനചൂട്

കത്തും കനലായ് മീനച്ചൂടിൽ 
അര്ക്കനിരിപ്പൂ മാനത്ത് 
നെഞ്ചിൽ കനലും കോരി നിറച്ചു 
ഞാനുമിരിപ്പൂ താഴത്ത് 
ഇത്തിരി ദാഹജലത്തിന്നായി 
മണ്ണും വിണ്ണും കേഴുന്നു 
വറ്റിവരണ്ടു തോടുകൾ തടിനികൾ 
കാടുകൾ മേടുകൾ കത്തി ഉണങ്ങി 
കേഴുന്നെങ്ങും പക്ഷി മൃഗാദികൾ 
മാനവർ ഒത്തു മഴയെ കാത്തു 
റോഡുകൾ തോറും കാവൽ നില്പൂ  
ദാഹജലത്തിൻ വരവും കാത്തു
വെട്ടി നിരത്തിയ കാടുകൾ മേടുകൾ 
ഒട്ടൊരു ദോഷം കാട്ടിത്തന്നു 

Sunday 14 April 2013

ബാല്യം

കുഞ്ഞിവീടുണ്ടാക്കി കഞ്ഞി വെച്ചു
അച്ഛനും അമ്മയും നാം കളിച്ചു 
നെല്ലിയിലകൊണ്ട് ചോറ് വെച്ചു 
തുമ്പപൂ കൊണ്ട് കറി ഒരുക്കി 
വാഴയിലയിൽ ചോറ് വിളമ്പി 
എൻ കുട്ടനും കൂട്ടുകാരും കഴിച്ചു 
അമ്മയായ് ഞാനോന്നകത്തിരുന്നു 
ചെമ്മേ താരാട്ട് പാട്ട് പാടി 
അമ്മിഞ്ഞ നല്കിയും താലോലിച്ചും 
മെല്ലെ കണ്ണനും നിദ്ര പൂകി 









രണ്ടു കൈകൾ

മീസാൻ കല്ലുകൾക്കിടയിൽ നിന്നും
നീണ്ടു വന്നെൻ നേരെ രണ്ടു കൈകൾ 
കൈകൾ ചോദിച്ചു ഒന്ന്  എണീപ്പിക്കാമോ ?
പുനർജ്ജന്മം കൊള്ളാൻ ഒന്ന് എണീപ്പിക്കാമോ?
കണ്ടു മതി വരാ കാഴ്ചകൾ കാണാൻ.... 
നടന്നു കൊതി തീരാ വഴികളിൽ അലയാൻ 
പാതിയിൽ നിർത്തിയ പാട്ടുകൾ പാടാൻ 
പുഴകളും മലകളും ഭൂമിയും എന്നെ
മാടി വിളിക്കുന്നു ഒന്നെനീപ്പിക്കാമോ ?
      ആകാശനീലിമ ഒന്നൂടെ കാണാൻ 
      കിളികൾ തൻ സംഗീതം ഒന്നൂടെ കേൾക്കാൻ 
      സ്നേഹച്ചുംബനത്താൽ മൂടിയെന്നമ്മയെ കാണാൻ
        കൈതന്നെന്നെ നടിത്തിയെന്നച്ചനെ കാണാൻ 
        സൂര്യനും ചന്ദ്രനും മാടി വിളിക്കുന്നു എന്നെ 
       ഒന്നെനീപ്പിക്കാമോ ആദ്യ ചുവടുകൾ വെക്കാൻ
       വാടിയ മൈലാഞ്ചി ചില്ലകൾക്കിടയിൽ നിന്നും 
       നീണ്ടു വരുന്നെൻ നേരെയാ കൈകൾ 
        കാതുകൾ പൊത്തി ഞാൻ ഓടി മറയവേ 
        വീണ്ടും മുഴങ്ങുന്നു കാതിൽ ആ ശബ്ദം 
        ഒന്നെനീപ്പിക്കാമോ  വീണ്ടും നീയെന്നെ 

    

മൌനനൊംബരം

എന്റെ ലോകം ഞാൻ എന്നിലോതുക്കി
മൌനത്ത്തിൻ മറയത്തു നിന്നും വിതുമ്പി
നെഞ്ചിൻ നേരിപോടിൻ ആഴിയിൽ മുങ്ങി
മനസ്സാം മയിൽ പേട നിന്നു വിതുമ്പി
ചുറ്റിലും വട്ടം വളഞ്ഞു ചിരിപൂ
കാട്ടാള കൂട്ടങ്ങൾ ദംഷ്ട്രങ്ങൾ കാട്ടി
ചെഞ്ചോരഇറ്റിറ്റു വീഴുന്ന കൈകൾ
നീണ്ടു വരുന്നെൻ കഴുത്തിന്നു നേരെ
എന്നെ എറിയുന്ന കല്ല്‌ പെറുക്കി എന്നിൽ
ഞാൻ മൌനത്തിൻ മതിലൊന്നു കെട്ടി
അതിനുള്ളിൽ നൊമ്പര കൊട്ടാരം കെട്ടി
കാണാ മറയാത്തോളിച്ചു ഞാൻ നില്പൂ

മകരം



അരുണൻ തങ്കകിരണത്താലേ  ചുമ്പിച്ച അന്പോട് മാംകൊമ്പിൽ
പൂക്കുല പുഞ്ചിരി പൂക്കളുതിർകും മകരക്കാല പുലരിയിതിൽ
വണ്ടുകൾ പാറി പൂക്കുലതോറും മധുരിമയോലും തേൻ നുകരാൻ
മാംതളിർ ഉണ്ണാൻ കുയിലുകൾ എത്തി കലപില കൂട്ടി കൊമ്പത്ത്
മഞ്ഞു പുതച്ചു മാമല ദൂരെ നീലചായം പൂശുന്നു
മേഘകൂട്ടം തെന്നി തെന്നി പോയ്‌ മറയുന്നു ദൂരത്തിൽ
കാലി കൂട്ടം മേയും വയലിൽ ഓടകുഴലിൻ നിർധരികൾ
താഴംപൂവിൻ ഗന്ധം പേറി വന്നു പവനൻ ചാരത്ത്
വന്നു വസന്തം കണ്ണിനമൃതായി പനിനീര്പൂവ് ചിരിക്കുന്നു
പൂവാടികൾ തോറും വണ്ടുകൾ ചുംബിചാർത്തു രസിക്കുന്നു
തെങ്കുരുവികൾ പൂക്കളിൻ കാതിൽ സ്വകാര്യം ചൊല്ലുന്നു
വന്നു വസന്തം വന്നു വസന്തം കിളികൾ പാടി പറക്കുന്നു
 

   
   

   

Saturday 13 April 2013

ചിന്ത

ചിതൽ അരിക്കുമെൻ ചിന്തകൾക്കിന്നലെ
ചിതയോരുക്കിയതാരോ ?
മരണഗര്തത്തിൻ  നടുവിൽ നിന്നെന്നെ 
കൈ തന്നു യർത്തി യതാരോ ?
ഒടുവിൽ  രാപക്ഷി  ചിലക്കും നേരത്ത് 
വിടചൊല്ലി  പിരിഞ്ഞതാരോ ?
അല തല്ലും തിരയിൽ തോണി ഇറക്കി 
ഞാൻ തുഴഞ്ഞിടെട്ടെ കാലം 

    

തേൻ കുരുവി

എന്തിനെൻ ജാലക വാതിലിൽ മുട്ടി നീ
തേൻ ചോരും  കൊക്കുകൾ കൊണ്ട് മെല്ലെ 
കുഞ്ഞി ചിറകു വിടർത്തി നീ 
ചൊല്ലുവാൻ മോഹിപ്പതെന്തു സഖേ 
മുറ്റം നിറയെ കരുതിയ പൂക്കളിൽ 
കുറ്റംകുറവ് അതെതുമില്ല 
പിന്നെയും പൊൻതൂവൽ കുടഞ്ഞു നീ 
സങ്കടം ചെല്ലുന്നത് എന്ത് സഖേ 
കുഞ്ഞി ചിറകിന്നടിയിൽ  ഒളിക്കുവാൻ 
കുഞ്ഞൻ കൂട്ടുകാരൻ എത്തിയില്ലേ ?
        പരിഭവം ചൊല്ലുന്ന കുഞ്ഞികുരുവി നീ 
         പോരുന്നോ എൻ വള്ളി കുടിലിലെക് 
         കാറ്റും  മഴയും വരുമ്പോൾ ഒളിച്ചിടാൻ 
         ചെമ്പക ചില്ലയിൽ കൂടൊരുക്കാം 
         പാറി പറന്നിടാം ഈ മലർവാടിയിൽ 
        തേനൂറും പൂക്കളെ സ്വന്തമാക്കി 

Friday 12 April 2013

നാരി

നാരിയായ് ജനിച്ചു പോയി ഞാൻ നരാദിപത്യം കത്തി ജ്വലിക്കെ
നരാധമന്മാർ അടക്കി വാഴും ധാരമേൽ എനിക്ക് എന്തുണ്ട് ചെയ്‌വാൻ ?
ഈഭൂമിയിൽ എനിക്കും വാഴണം സ്നേഹകാറ്റ് ശ്വസി ച്ചുകൊണ്ട്
സ്നേഹകാറ്റ് പറത്തുന്ന ദിക്കിൽ മദിച്ചു  വാഴണം മതിവരുവോളം
ധാരധാരയായ് ഒഴുകുന്ന കണ്ണീർ കാണുവാനാരും മിനക്കെട്ടതില്ല
ധരയിൽ പെണ്ണിന് ചങ്ങല തീർക്കും നരനെന്ന പാപ ജന്മങ്ങളെന്നും
കടിച്ചു കീറാൻ ഒരുങ്ങി നില്കും കാട്ടാള കൂട്ടങ്ങൾ വേറെയുമുണ്ട്
സ്ത്രീയായി പോയി തിരിഞ്ഞു നടക്കാൻ പഠിക്കണം ഇനിയും

ആര് നീ ?

ഇന്നന്റെ ഉള്ളിൽ നീറും കനവായ് ഒരു നിറദീപം തെളിയിച്ചതാര് ?
മിഴികളിൽ കത്തുന്ന വേദനയോടെ കാലത്തിന് ചെപ്പ് തുറക്കുന്നതാര് ?
ഹൃദയത്തിൽ നിന്നിറ്റും ചെന്ചോരയോടെ മറയത്തു നിന്നും വെളിപെട്ടതാര്?
കാലമാം നീചന്റെ കയ്യാൽ ചീന്തിയ കോലത്തിൻ ഉള്ളിലട്ടഹസ്സികുന്നതാര് ?
          പോകട്ടെ ഞാൻ ഒറ്റക്ക് വീണ്ടും വിജനമാം തീരങ്ങൾ തേടി 
         സ്വപ്‌നങ്ങൾ നല്കിയ  ഭാണ്ടവും   കൊണ്ട് 
          തിരിഞ്ഞു നോക്കാൻ ആവില്ലെനിക് അഗ്നിയാനെൻ കാലിൻ ചുവട്ടിൽ 
          മുന്നോട്ടു തന്നെ പോകട്ടെ വീണ്ടും കാലത്തിൻ ചക്രം തിരിയും വരേക്കും 
      

വേനൽ മഴ


നിനചിരികാതെയെൻ  മുറ്റത്ത്‌ വന്നവൾ ആനന്ദനൃത്തം നടത്തുന്നു മുന്നിൽ,
കാർകൂന്തൽ കെട്ടൊന്നഴിചിട്ടു പിന്നെ കാലിൽ കൊലുസ്സ് ചിലമ്പി കളിച്ചു
കാറ്റിന്റെ താളത്തിൽ  ചുവടൊന്നു വെച്ചു.
നെന്ജിൽ മെല്ലെ കുളിര് പടർത്തി  മൊഞ്ചത്തി മെല്ലെ നിന്നൊന്നു കൊഞ്ചി
മെല്ലെ മെല്ലെ അവൾ നീങ്ങി ഒഴുകി കാര് മേഘ പാളിതൻ കൂട്ടുപിടിച്ച്
കാറ്റിൻ ചിറകിൽ പറന്നു കളിച്ചു...... കാണാ മറയത്ത് പോയി ഒളിച്ചു