Tuesday 16 April 2013

വിഷുക്കൈനീട്ടം

മീനത്തിൻ ചൂടിനെ തട്ടി മാറ്റി
      മേടവും വന്നെത്തി കൂട്ടുകാരെ
മഞ്ഞ പട്ടാംബരം ചുറ്റിയ കൊന്നക്ക്
      മാരിവിൽ മാനത്ത് കൂട്ട് വന്നു
ചാറ്റൽ മഴക്കൊപ്പം കാറ്റ്എത്തി കൈകൊട്ടാൻ
ചുണ്ടിൽ പാട്ടുമായ്  വിഷു പക്ഷി എത്തി
പുത്തൻ കതിർക്കുല കൊത്തി എടുക്കാനായ്
പാടത്ത് പക്ഷികൾ മത്സരിച്ചു
ചക്കയും മാങ്ങയും കൊന്നപൂ കണിയുമായ്‌
ഭൂമിയും കൈ നീട്ടം വാരി ത്തന്നു
നന്മകൾ മാത്രം തന്നൊരു ഭൂമിക്ക്
നമ്മൾ കൊടുപ്പതു എന്തെന്ന് ചിന്തികു
വെട്ടി വെടുപ്പാക്കികൊത്തി  നിരപ്പാക്കി
മണ്ണൂറ്റി മണലൂറ്റി നെട്ടോട്ടംഓടുന്നു
നാളേക്ക്  വേണ്ടി നാം കരുതേണ്ട കാര്യങ്ങൾ
പാടെ മറന്നു നാം ഭൂമി മരിക്കുന്നു 

No comments:

Post a Comment