അരുണൻ തങ്കകിരണത്താലേ ചുമ്പിച്ച അന്പോട് മാംകൊമ്പിൽ
പൂക്കുല പുഞ്ചിരി പൂക്കളുതിർകും മകരക്കാല പുലരിയിതിൽ
വണ്ടുകൾ പാറി പൂക്കുലതോറും മധുരിമയോലും തേൻ നുകരാൻ
മാംതളിർ ഉണ്ണാൻ കുയിലുകൾ എത്തി കലപില കൂട്ടി കൊമ്പത്ത്
മഞ്ഞു പുതച്ചു മാമല ദൂരെ നീലചായം പൂശുന്നു
മേഘകൂട്ടം തെന്നി തെന്നി പോയ് മറയുന്നു ദൂരത്തിൽ
കാലി കൂട്ടം മേയും വയലിൽ ഓടകുഴലിൻ നിർധരികൾ
താഴംപൂവിൻ ഗന്ധം പേറി വന്നു പവനൻ ചാരത്ത്
വന്നു വസന്തം കണ്ണിനമൃതായി പനിനീര്പൂവ് ചിരിക്കുന്നു
പൂവാടികൾ തോറും വണ്ടുകൾ ചുംബിചാർത്തു രസിക്കുന്നു
തെങ്കുരുവികൾ പൂക്കളിൻ കാതിൽ സ്വകാര്യം ചൊല്ലുന്നു
വന്നു വസന്തം വന്നു വസന്തം കിളികൾ പാടി പറക്കുന്നു
No comments:
Post a Comment