മീസാൻ കല്ലുകൾക്കിടയിൽ നിന്നും
നീണ്ടു വന്നെൻ നേരെ രണ്ടു കൈകൾ
കൈകൾ ചോദിച്ചു ഒന്ന് എണീപ്പിക്കാമോ ?
പുനർജ്ജന്മം കൊള്ളാൻ ഒന്ന് എണീപ്പിക്കാമോ?
കണ്ടു മതി വരാ കാഴ്ചകൾ കാണാൻ....
നടന്നു കൊതി തീരാ വഴികളിൽ അലയാൻ
പാതിയിൽ നിർത്തിയ പാട്ടുകൾ പാടാൻ
പുഴകളും മലകളും ഭൂമിയും എന്നെ
മാടി വിളിക്കുന്നു ഒന്നെനീപ്പിക്കാമോ ?
ആകാശനീലിമ ഒന്നൂടെ കാണാൻ
കിളികൾ തൻ സംഗീതം ഒന്നൂടെ കേൾക്കാൻ
സ്നേഹച്ചുംബനത്താൽ മൂടിയെന്നമ്മയെ കാണാൻ
കൈതന്നെന്നെ നടിത്തിയെന്നച്ചനെ കാണാൻ
സൂര്യനും ചന്ദ്രനും മാടി വിളിക്കുന്നു എന്നെ
ഒന്നെനീപ്പിക്കാമോ ആദ്യ ചുവടുകൾ വെക്കാൻ
വാടിയ മൈലാഞ്ചി ചില്ലകൾക്കിടയിൽ നിന്നും
നീണ്ടു വരുന്നെൻ നേരെയാ കൈകൾ
കാതുകൾ പൊത്തി ഞാൻ ഓടി മറയവേ
വീണ്ടും മുഴങ്ങുന്നു കാതിൽ ആ ശബ്ദം
ഒന്നെനീപ്പിക്കാമോ വീണ്ടും നീയെന്നെ
No comments:
Post a Comment