Friday, 12 April 2013

ആര് നീ ?

ഇന്നന്റെ ഉള്ളിൽ നീറും കനവായ് ഒരു നിറദീപം തെളിയിച്ചതാര് ?
മിഴികളിൽ കത്തുന്ന വേദനയോടെ കാലത്തിന് ചെപ്പ് തുറക്കുന്നതാര് ?
ഹൃദയത്തിൽ നിന്നിറ്റും ചെന്ചോരയോടെ മറയത്തു നിന്നും വെളിപെട്ടതാര്?
കാലമാം നീചന്റെ കയ്യാൽ ചീന്തിയ കോലത്തിൻ ഉള്ളിലട്ടഹസ്സികുന്നതാര് ?
          പോകട്ടെ ഞാൻ ഒറ്റക്ക് വീണ്ടും വിജനമാം തീരങ്ങൾ തേടി 
         സ്വപ്‌നങ്ങൾ നല്കിയ  ഭാണ്ടവും   കൊണ്ട് 
          തിരിഞ്ഞു നോക്കാൻ ആവില്ലെനിക് അഗ്നിയാനെൻ കാലിൻ ചുവട്ടിൽ 
          മുന്നോട്ടു തന്നെ പോകട്ടെ വീണ്ടും കാലത്തിൻ ചക്രം തിരിയും വരേക്കും 
      

2 comments:

  1. അജ്ഞാതന്‍30 April 2013 at 11:12

    തകര്ന്നു വീണ നിന് സ്വപ്നങ്ങളുടെ നടുവിൽ ,തനിച്ചിരുന്ന നിന് നിമിഷങ്ങളുടെ നടുവിൽ ഒരു മഞ്ഞുതുള്ളിയായി പെയ്തിറങ്ങാൻ അവൻ വരും കാത്തിരിക്കുക ...

    ReplyDelete
  2. ആരായാലും തിരിഞ്ഞു നടക്കണ്ട

    ReplyDelete