കാതിൽ വന്നു മുട്ടി വിളിച്ചു നേരം പോയൊരു നേരത്ത്
ഒന്ന് പുറപ്പെടൂ വേഗം എന്ന് പിന്നിൽ നിന്നും ചൊല്ലുന്നു
ഇല്ലിനി നില്കാൻ നേരമാതില്ല പറയാനോട്ടും സമയവുമില്ല
ജോലികളെല്ലാം പകുതിയിൽ നിർത്തി പോയിടട്ടെ ഞാനുമിനി
ആരുടെ കൈകളിൽ ഏല്പിക്കും തീര്ക്കാത്ത എന്നുടെ കർത്തവ്യം
ജീവിതമദ്ദ്യം പിന്നിട്ടില്ല യാത്രയൊന്നു നീട്ടാമോ?
ആരിനി തീര്ക്കും എന്നുടെ ജോലികൾ മുഴുമിക്കാൻ ഇനി നേരം പോയ്
ആത്മഗദങ്ങൾക്ക് ഉത്തരമില്ല ഇല്ലിനി നില്കാൻ നേരവുമില്ല
സൃഷ്ടാവിന്നുടെ കല്പനയാണ് പോയിതന്നെ ആയിടെണം
മനസ്സില്ലെങ്കിലും സ്നേഹിതരെ പൊകാതൊക്കുമൊ വിളി കേട്ടാൽ
കാണാംഇനിയും മറുലോകത്തിൽ പരംപോരുളിന്നുടെ സന്നിധിയിൽ
No comments:
Post a Comment