Friday 19 April 2013

ഭൂമിയുടെ വിലാപം



മക്കളെ പോന്നുമക്കളെയെന്ന് ആർത്തലച്ചുധരയവൾ 
ഇയ്യലിൻ  ചിറകു കരിഞ്ഞത് പോലവേ തൻ മാറിൽ 
വീണു പിടക്കും തൻ മക്കളെ ചോണനുറുംബരിക്കുന്ന 
ജഡങ്ങളെ ചേർത്ത് അണച്ച് അമ്മ കരയുന്നു പിന്നെയും 

ഒരു ചെറുതുണ്ട് ഭൂമിക്ക് വേണ്ടിയോ ഒരുമിച്ചടിക്കുന്നു 
കഴുത്തരിയുന്നു ചംചോര പുഴകൾ ഒഴുക്കുന്നു വൃഥാ  
കൊണ്ട് പോകുന്നില്ല ഒന്നുമേ നിങ്ങളും മരണം വന്നു 
നിൻ വാതിലിൽ മുട്ടി നീ ഞെട്ടി വിറക്കുമ്പോൾ

വെടികോപ്പും പടക്കോപ്പും തീര്ക്കുന്ന കൈകളെ
വെറി പൂണ്ട ചെന്നായ കൂട്ടങ്ങളെ നോക്കൂ
വെറുമൊരു ആറടി മണ്ണ് നിനക്കായിട്ടൊരുക്കി
വെച്ചിരിക്കുന്നു നിന് പിന്നിലായി തന്നെ ഞാൻ
      
അമ്മിഞ്ഞ പാലിൽ വിഷം വമിപ്പിക്കുന്നുവോ ?
കുഞ്ഞുങ്ങളിൽ മതഭ്രാന്തു വളര്ത്‌ന്നുവോ ?
നാളത്തെ നമ്മുടെ കൊച്ചു വാഗ്ദാനങ്ങൾ
പിച്ച വെക്കുന്നല്ലോ യുദ്ധക്കളങ്ങളിൽ !

ഇച്ചുടു കാറ്റിൽ നിന്നുയരും നിശ്വാസങ്ങളിൽ
ദഹിച്ചു പോകും നിൻ കുലവും ഗോത്രവും
സഹികുവാനാവുന്നില്ല  വെറി പിടിച്ച ഈ
സ്നേഹശൂന്യമാം ലോകത്തിൻ പടപ്പുറപ്പാട്
   

      

2 comments:

  1. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete