വൈശാഖ പൌർണമി തിങ്കളും വന്നല്ലോ
വെള്ളി നക്ഷത്രങ്ങളും കണ്ണ് ചിമ്മുന്നല്ലോ
വെണ്‍പട്ടു മേഘങ്ങൾ നീന്തി കളിക്കുന്നു
വേഴാമ്പൽ ഇന്നും മഴ കാത്തു കേഴുന്നു
വിണ്ടു കീറിയ ഭൂമി തൻ മാറിലായ്
വരണ്ടുണങ്ങിയ ചെഞ്ചോര പാടുകൾ
വെറി പിടിച്ച കാട്ടാളർ കാട്ടിയ കൊടും
ക്രൂരതയുടെ വിരൽ നഖപ്പാടുകൾ
അമ്മ തൻ മാറിലെ അമൃത കുംഭങ്ങളെ
വെട്ടിയരിഞ്ഞു കൊലവിളി നടത്തുന്നു
ക്രുദ്ധനാം സൂര്യൻ ജ്വലിച്ചു കോപത്താൽ
ചുട്ടെരിച്ചു നാടും നഗരവും ചാമ്പലായ്
ഋതുക്കൾ പിണങ്ങി നില്പാണ് ദൂരെയും
ചൂടിനാൽ വെന്തു നീറുന്നു ജീവജാലം
തിരിഞ്ഞു നടക്കൂ പുറകോട്ടു വീണ്ടുമെന്നു
ചൊല്ലുന്നു പ്രകൃതിയും വിഷുപക്ഷിയും
മലകളും മാമരങ്ങളും തിരികെ തരൂഎനിക്കു
കുളങ്ങളും തോടും പുഴയുംപാടവും എൻ
കൃഷി സമ്പത്തും തിരികെ തരൂ മക്കളെ
തിരിച്ചു തരാം ഞാൻ ജലസമ്പത്ത് നാളെ !
No comments:
Post a Comment