Monday 29 April 2013

നഗരം

നഗരത്തിൻ വിരസതവിഴുപ്പലക്കുമ്പോൾ
അറിയാതെ കണ്ണുകൾ തേടുന്നതെന്തിനോ ?
അമ്പലവും ആൽതറയും കുളവുംകുളിക്കടവും
വെടിവട്ടം കൂടുമോരാ ചായമക്കാനിയും
വൃഥാ മനസ്സിൽ മേച്ചിൽ പുറം തേടി
മനസ്സ് വെമ്പി കുതിക്കുന്നുവോ തഥാ ?
ഇട്ടാ വട്ടത്തിലൊരു മുറിയും മൂലയിൽ
എപ്പഴോ വെള്ളം തരുന്നൊരു പൈപ്പും
നഗര കാഴ്ചയിൽ സ്ഥിരം പതിവുകാർ
നാട്ടിലെ കിണറും കുളങ്ങളും മനസ്സിൽ
നിറഞ്ഞു നിൽക്കുന്നു മറക്കാനാവാതെ
തൊഴുത്തിലെ പയ്യിനെ കണി കാണുന്ന
നാട്ടിൻ പുറത്തൊന്നു വന്നു ചേരുവാൻ
മനസ്സ് വെമ്പി കുതിക്കുന്നു മുന്നോട്ട്
 നഗര മാലിന്യ കൂമ്പാരം വമിപ്പികും
നാറ്റം സഹിക്കുവാൻ വിധിക്കപ്പെട്ടവർ
നട്ടം തിരിയുന്നു മർത്ത്യർ അനുദിനം
തിരയുന്നു ശുദ്ധ വായുവും വെള്ളവും
നഗര മധ്യത്തിൽ വസിക്കും ജനങ്ങളും

1 comment:

  1. YES NALLA KAVITHA.....

    DEAR JASMIN....
    INIYUM INIYUM EZHUTHU...

    ReplyDelete