നീണ്ടു പരന്നു കിടക്കുന്നു പച്ച വിരിച്ചൊരു പാടങ്ങൾ
നീളെ നിരന്നു കിടക്കുന്നു തോടും പുഴയും കുളപ്പടവും
നാടിൻ നന്മ ഉറങ്ങുന്ന നല്ലൊരു ഗ്രാമ ചാരുതയിൽ
നാല്കാലികൾ കുടമണി കിലുക്കുന്ന നാട്ട് വരമ്പുംതടിനികളും
മുറ്റം നിറയെ കറ്റകളും കായ് കനികൾ നിറഞ്ഞൊരു പറമ്പുകളും
നിറ സമൃദ്ധിയുള്ളൊരു നാളുകളും ഗ്രാമ നന്മ വിളിച്ചോതി
കൊറ്റികൾ കാവലിരികും കുളമതിൽ ഉണ്ട് നിറയെ മീനുകളും
അമ്പലമുറ്റത്ത് ആലിൻ കൊമ്പിൽ വേണുവുമൂതി ഇരിപുണ്ട്
കണ്ണൻ നാടിൻ കാവലിനായ് നാമം ചൊല്ലും ആലിലയിൽ
പള്ളി മണികൾ നാദം കൊണ്ട് മുകരിതമാവും പുലരികളും
ബാങ്ക് വിളിയും ശംഖുവിളിയും കൂടി കഴിയും നന്മയിതും
മാമല നാടിൻ നന്മകൾ കാണാൻ പോരു പോരു സഖിമാരെ
No comments:
Post a Comment