ജീവിതമെന്നാൽ ഒരു വൃത്തമോ അറ്റം കാണാത്ത നീർക്കയമൊ
പിന്നിട്ടു ദീർഘമാം നാഴികകൾ നാഴികകല്ലില്ല പാത തന്നിൽ
ഇനിയുമാ യാത്രക്കവസാനമില്ല നിശ്ചിത സങ്കേതമെത്തുവോളം
കാലുകൾ പതറുന്നടിവെപ്പിലും ഉത്തുംഗ ശ്രുംഗത്തിൽ എത്തിടെണം
കീഴ്ക്ക്കാം തൂക്കായ പാറതന്നിൽ ബന്ധിച്ചു ജീവിതം നിഷ് കരുണം
മോചനത്തിന്നായി കേഴുന്നിതാ പ്രോമിതൂസ് എന്ന ദേവനെപോൽ
കഴുകർ കൊത്തിവലിച്ചു കീറാൻ വട്ടം പറന്നു തലക്ക് ചുറ്റും
ബന്ധന ചങ്ങല വെട്ടി മാറ്റാൻ നിയതി നീ കാരുണ്യം കാട്ടിടുമോ?
ജീവിതത്തിന്റെ കണക്കു ബുക്കിൽ എഴുതി തീരാത്ത താളുകളിൽ
ജീവിതം കൊണ്ട് ഞാൻ എഴുതിക്കൂട്ടി കണ്ണീരു കൊണ്ട് തുടച്ചുമാറ്റി
വെട്ടി കിഴിച്ചും ഹരിച്ചു കൂട്ടി നാളുകൾ നീളെ കൊഴിഞ്ഞിടുമ്പോൾ
എന്നിട്ടും കിട്ടീല അതിനുത്തരം ജീവിത വൃത്തത്തിനെത്രവശം ?
Entemmo...ellaam adipoli...
ReplyDelete