Friday, 26 April 2013

നിഴലും നിലാവും

കാട്ടുചെമ്പകം പൂക്കുന്ന യാമങ്ങളിൽ 
നിശാഗന്ധികൾ ഇതൾവിരിയും നേരം 
ഒരു കൈക്കുടന്ന നിലാവുമായി ഞാൻ 
കടവിൽ എത്തും നേരം പൂമണവുമായി 
തോണിഎത്തി സ്വപ്ന തോണിഎത്തി 
നിഴലും നിലാവും കഥ പറയും യാമങ്ങളിൽ 
കുന്നിവാകകൾ  പട്ടുമെത്തയൊരുക്കിടുമ്പോൾ 
 പുല്ലാനിപൂക്കളിൻ മണം കാറ്റ് പരത്തിടുമ്പോൾ 
പാൽ ചന്ദ്രിക നാണിച്ചു മുഖം മറചിടുമ്പോൾ 
കാറ്റിനൊപ്പം തുഴഎറിഞ്ഞു പോയിടേണം 
പെരാറ്റിൻ നെഞ്ചിൽ തുടിതാളം കൊട്ടിടെണം 
ഈ നിശീഥിനി നീളെ തുഴഞ്ഞു പോയിടെണം 
നേർത്ത മഞ്ഞിൻ ഉടയാടയിൽ പുതച്ചുമൂടി
മദിച്ചൊഴുകും തെളിനീരിൽ നീന്തി നീരാടി 
കളിയാടിടെണം പുലരുവോളം മതിവരുവോളം 
പാൽ ചന്ദ്രിക ചിരി തൂകി നിൽക്കുവോളം

No comments:

Post a Comment