Saturday 13 April 2013

തേൻ കുരുവി

എന്തിനെൻ ജാലക വാതിലിൽ മുട്ടി നീ
തേൻ ചോരും  കൊക്കുകൾ കൊണ്ട് മെല്ലെ 
കുഞ്ഞി ചിറകു വിടർത്തി നീ 
ചൊല്ലുവാൻ മോഹിപ്പതെന്തു സഖേ 
മുറ്റം നിറയെ കരുതിയ പൂക്കളിൽ 
കുറ്റംകുറവ് അതെതുമില്ല 
പിന്നെയും പൊൻതൂവൽ കുടഞ്ഞു നീ 
സങ്കടം ചെല്ലുന്നത് എന്ത് സഖേ 
കുഞ്ഞി ചിറകിന്നടിയിൽ  ഒളിക്കുവാൻ 
കുഞ്ഞൻ കൂട്ടുകാരൻ എത്തിയില്ലേ ?
        പരിഭവം ചൊല്ലുന്ന കുഞ്ഞികുരുവി നീ 
         പോരുന്നോ എൻ വള്ളി കുടിലിലെക് 
         കാറ്റും  മഴയും വരുമ്പോൾ ഒളിച്ചിടാൻ 
         ചെമ്പക ചില്ലയിൽ കൂടൊരുക്കാം 
         പാറി പറന്നിടാം ഈ മലർവാടിയിൽ 
        തേനൂറും പൂക്കളെ സ്വന്തമാക്കി 

1 comment:

  1. എന്തിനെൻ ജാലക വാതിലിൽ മുട്ടി നീ
    തേൻ ചോരും കൊക്കുകൾ കൊണ്ട് മെല്ലെ
    കുഞ്ഞി ചിറകു വിടർത്തി നീ
    ചൊല്ലുവാൻ മോഹിപ്പതെന്തു സഖേ

    വളരെ നല്ല വരികള്‍.....

    ദൈവ കൃപ എന്നും മനസ്സില്‍ നിറയട്ടെ എന്നാശംസിക്കുന്നു

    ReplyDelete