വിലക്ക് വാങ്ങുന്നു മുള്ളുള്ള പൂവുകൾ
വിലയായി നല്കി നാം ജീവിതം തന്നെയും
മുറുകെ പിടിക്കുവാൻ ആയുമ്പോളൊക്കെയും
മുറിച്ചിടുന്ന്നിതാ കൈവെള്ളയൊക്കെയും
നിനച്ചിരിക്കാതെ വിധി ചതിക്കുന്നുനമ്മെ
നിഴലിനെ പോലും നാം ഭയക്കുന്നെവിടെയും
മനുഷ്യ കോലത്തിൽ ചെകുത്താൻ വിലസുന്നു
മന്നിലും വിണ്ണിലും സ്വയിരം കെടുത്തുവാൻ
ചുറ്റിലും നിഴലിക്കും അനിശ്ചിതത്തിലും മുറ്റി
ചുറ്റുന്നു നിഴലുകൾ കത്തുന്ന കണ്ണുമായി
കാമത്തിൻ വെറിയുമായ് അലയും ചെകുത്താന്മാർ
കാലത്തിന് ശാപമായി തീരുന്നെവിടെയും
മതവും മതഭ്രാന്തന്മാരും ഒരുക്കുന്നു ചിത
മനുഷ്യ സ്നേഹത്തിൻ അന്ത്യ കർമത്തിനായ്
മനുഷ്യ കുലത്തിനെ കുഴിച്ചു മൂടുന്നിതാ
മനുഷ്യരെ തന്നെ സാക്ഷി നിർത്തികൊണ്ട്
No comments:
Post a Comment