നെഞ്ചിൽ അടുക്കി പിടിച്ച തന്നമ്മയെ
നെഞ്ചിൽ ചവുട്ടി കടന്നു പോം മക്കളെ
അമ്മ തൻ കാലിൻ ചുവട്ടിലാണ് സ്വർഗം
വേറൊരു സ്വർഗ്ഗവും ഇല്ലാ ഈ പാരിതിൽ
പത്തു മാസം ചുമന്നു നടക്കുമ്പോൾ
കൈകാൽ വളരണയെന്നവൾ പ്രാർതിച്ചു
പൊക്കിൾക്കൊടി അറുത്ത് തൻ ബന്ധം
വേർപെടുത്തുമ്പോൾ ജീവനായ് പ്രാർത്ഥിച്ചു
അമ്മിഞ്ഞ ഊട്ടുമ്പോൾ ആയുസ്സ് നല്കാനും
പിച്ച വെക്കുമ്പോൾ അടി തെറ്റാതിരിക്കാനും
അക്ഷരം എഴുതുമ്പോൾ നേർവഴി കാട്ടാനും
അന്നം ഊട്ടുമ്പോൾ നന്മക്കായ് പ്രാർഥിച്ചു
നല്ലവരായി വളരുക മക്കളെ ഈ പാരിതിൽ
അമ്മയോളം വരില്ലോന്നുമേ നിൻ മുന്നിൽ
ശാന്തിയും സൌഖ്യവും നല്കും ഈശ്വരൻ
എന്നും ഈ ചിന്തകൾ മനസ്സിലുണ്ടാവണം .
No comments:
Post a Comment