ചിങ്ങ കൊയ്തിന്നു കൈത്താളം കൊട്ടാൻ
ഓടക്കുഴലൂതി ഓടി വാ കുഞ്ഞിളം കാറ്റേ
ചാഞ്ചാടും നെൽക്കതിർ തൊട്ടു തലോടി
കിന്നാരം ചൊല്ലുന്ന പൊന്നിളം കാറ്റേ
പോന്ന്നാര്യൻ പാടം പൊൻവെയിൽ ചാർത്തി
പൊന്നിൻ കതിർക്കുല ചാഞ്ചാടിയാടി
കൊയ്ത്തരിവാളിൻ വായ്ത്തല മിന്നി തിളങ്ങി
പാടി പതിഞ്ഞ പെണ്ണാളിൻ പഴംപാട്ടിൽ
പൊലി ...പൊലി പൂപ്പോലിയോ പാടും
ഇല്ലം നിറ വല്ലം നിറ പൊന്നോണ കാറ്റേ
മുറ്റം നിറയെ കറ്റകൾ വന്നു നിറഞ്ഞു
ചിങ്ങപ്പുലരിയിൽ നിറ സമൃദ്ധി ചൊരിഞ്ഞു .
No comments:
Post a Comment