പുഞ്ചിരിക്കുന്ന പൂക്കൾ തൻ ചുണ്ടിലും
പൂത്തു നിൽക്കുന്നു വസന്തത്തിൻ ചാരുത
പതിയെ വന്നെത്തി നോക്കുന്നൊരർക്കനും
പാതി ചുണ്ടിൽ വിരിയുന്നു കാന്തിയും ..
പുലർ കാല സൂര്യാംശു ചുംബിച്ചുണർത്തുന്നു
പൂവാടി തന്നിലെ പൂക്കളെയെല്ലാമേ ഒന്നായി
പൂത്തുലയുന്നു ഭൂമി തൻ മാറിടമൊന്നാകെ
പാരം പരവശയായി സൂര്യ സ്പർശനമേറ്റപോൽ !
No comments:
Post a Comment