ചുംബിച്ചുണർത്തുന്നു സൂര്യാംശു ഭൂമിയെ
നിദ്രാലാസ്യം വിട്ടുണർന്നിടുവാൻ .മെല്ലെ
കാതരയാം കന്യ നാണിച്ചു നില്ക്കുന്നു
കാറ്റിൻ ചൂളം വിളി കേട്ട് കാതിൽ .....
പക്ഷി വൃന്ദം പല താളത്തിൽ പാടുന്നു
കിഴക്കിൻ അധിപനെ വരവേറ്റിടുവാൻ
പൂക്കളിൽ തേനുണ്ട് മത്തരായി വണ്ടുകൾ
ചുറ്റിക്കറങ്ങുന്നു മുറ്റത്തെ പൂവാടി തോറും .
ആലാപനം വളരെ മാനൊഗരം
ReplyDelete