തിരിച്ചു വരില്ലെന്നറിയാതെ വിളിച്ചു കേഴുന്നമ്മയെ
തരിച്ചു നില്ക്കും വെയിലിൽ വാടി വീണ തന്നമ്മയെ
പിടിച്ചുലച്ചു വലിച്ചു നോക്കി പിഞ്ചിളം കൈകളാൽ
പിടിച്ചു കെട്ടി മരണം കൊണ്ടു പോയ തന്നമ്മയെ .
ഉരുൾ പൊട്ടും പോലെ പൈതൽ കരഞ്ഞിട്ടും വിളിച്ചിട്ടും
ഉലകം വിട്ടു പറന്ന ജീവനോ തിരിച്ചു വന്നീലൊരിക്കലും
ഉൾത്തടം വിങ്ങുമീ കാഴ്ചകൾ നിരത്തുന്നു ലോകവും
ഉദാരമായ് ദാരിദ്ര്യം നീക്കുവാൻ കഴിയണം നമുക്കെല്ലാം
കണ്ടില്ലെന്നു നടിക്കാതെ മർത്ത്യാ നിൻ കാഴചകൾ
കൊണ്ടറിയാതെ ഇരിക്കുവാൻ ഈ നഗ്ന സത്യങ്ങൾ
കണ്ടു ദയ ചെയ്യുവാൻ തുണ നല്കട്ടെ ഈശ്വരൻ ...
കാണായ നന്മകൾ നമ്മിൽ വര്ഷിക്കുംഈശ്വരൻ .......
No comments:
Post a Comment