കത്തും കനലുമായ് നെഞ്ചിലെ ആഴിയിൽ
കത്തിയമർന്നൊരു സ്നേഹത്തിൻ ദീപമേ
ഒത്തിരി ഒത്തിരി സ്നേഹത്തിൻ മുത്തുകൾ
കോർത്തൊരു മാല്യം ഞാൻ കരുതി വെച്ചിടാം .
കാലപ്രവാഹത്തിൽ കുത്തിയൊലിച്ചൊരു
കനലിൻ പ്രവാഹമായ് മണ്ണിൽ അലിഞ്ഞുവോ ?
കരുണയില്ലാത്ത കാലമേ തിരിച്ചു നല്കുനീ .
കൈവിട്ടു പോയൊരാ സ്നേഹപ്രവാഹത്തെ .
കിട്ടില്ലെന്നറിഞ്ഞിട്ടും മോഹിച്ചു പോകുന്നു
കിട്ടാക്കാനി തേടി അലയുന്നു ഞാനിന്നും
നെഞ്ചോട് ചേർത്ത് പിടിക്കുന്നതൊക്കെയും
തട്ടിത്തെറിപ്പിച്ചു കാലമാം കാട്ടാളൻ !!
No comments:
Post a Comment