മഞ്ഞും മഴയും വെയിലുമേറ്റ്
വാടി തളര്ന്നവർ നിന്നിടുമ്പോൾ
കൊടി വെച്ച കാറിൽ പൊടി പറത്തി
നിന്ദിച്ചു പോകുന്ന ഇവർ മന്ത്രിമാരോ.?
തറവാട്ടു സ്വത്തൊന്നും ചോദിച്ചില്ല
തലക്ക് മുകളിൽ ഒരു കൂര മതി
സ്വന്തമായ് നില്കാൻ ഒരടി മണ്ണ് മതി
കേട്ടില്ലെന്നു നടിച്ച് പോകുമിവർ മന്ത്രിമാരോ.?
നാടെല്ലാം ചീഞ്ഞു നാറും കഥകൾ ചമച്ചു
നാട്ടാരുടെ വോട്ടു നേടി തിന്നു മുടിച്ചു
അരപട്ടിണി കിടക്കുന്ന വയറുകളിൽ
തീ നിറയ്ക്കും ഇവർ മന്ത്രിമാരോ?
No comments:
Post a Comment