കൈ കുടന്നയിൽ കോരിയെടുത്തു ഞാൻ
കയ്യെത്തും ദൂരെയെത്തിയ നിലാവിനെ
മഞ്ഞു മൂടും മലകൾ താലോലിക്കുന്നൊരു
മഞ്ഞപ്പട്ടണിഞ്ഞൊരു കുഞ്ഞു നിലാവിനെ .
കണ്ണിൽ നിറയും കൌതുകത്താലൊരു....
കുഞ്ഞു മുത്തം കൊടുക്കട്ടെ ഞാനും ...
പാൽ പുഞ്ചിരി തൂകും നിലാവലചാർത്തിൽ
പാടെ മറന്നു പകലൽ ചൂട് പോലും മരങ്ങൾ !
കണ്ണ് പൊത്തി കളിക്കുന്നിലച്ചാർത്തിൽ
കുഞ്ഞു നിലാവിൻ കുസൃതിക്കുരുന്ന് .
ഭൂമിതൻ മാറിൽ മയങ്ങുന്നിളം പൈതൽ
രാവിൻ കളി തോഴനാം നീല നിലാവ് .
No comments:
Post a Comment