കനൽ മൂടിയ ഇന്നുകളിൽ നിന്നുയിർത്തെണീറ്റു
പറക്കണം ഉയിർ കൊണ്ട് ഫിനിക്സ് പക്ഷിയെപോൽ ...
വിശാലമാം ലോകവാതായനങ്ങൾ തുറന്നു വെക്കും
എനിക്കും ദൂരെ വസന്തത്തിൽ ഒരു കൂടൊരുക്കാൻ .
തളിർക്കുമെൻ കിനാവിൻ വള്ളികൾ പടർന്നിടുമ്പോൾ
പിച്ചവെച്ചൊന്നു നടന്നിടെണം ലോകമുറ്റമാകെ
ചുറ്റിപ്പിടിച്ചു കയറി ആകാശം തൊട്ടു ചൊല്ലിടേണം
എനിക്കും .നിനക്കും ഈലോകം സ്വന്തമെന്നു ....
അതിർത്തികൾ ഇല്ലാത്തൊരു ലോകമെന്റെ സ്വപ്നം
മതിലുകൾ ഇല്ലാത്ത മനസ്സാണെന്റെ സ്വപ്നം
മത ഭ്രാന്തു ഇല്ലാത്ത നാടാണെൻ കിനാവിൽ
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന നാളിൽ ........?