അരിയോ എള്ളോ പൂവോ എൻ കണ്ണീരിൻ നനവോ
ഒരു ചീന്ത് ഇലയിൽ എൻ ഉള്ളിലെ നൊമ്പര പൂക്കളോ
എന്ത് ഞാൻ നല്കും എൻ പ്രിയരാം പൂർവ സൂരികളെ
നിങ്ങൾ തൻ ആത്മശാന്തിക്കായ് വേറെന്തു നല്കിടാൻ ?
തർപ്പണം ചെയ്യുന്നു ഈ നീരൊഴുക്കിൽ മമ വ്യഥകളെ
ആത്മസമർപ്പണം ചെയ്യുന്നു സ്വീകരിച്ചീടുക കൈ നീട്ടി .
കടൽ തേടി പോകും കിനാക്കളെ പുനർജനിക്കൂ മേഘമായ്
വീണ്ടും ഹർഷാരവത്തോടെ കുളിർ മഴയായ് പൊഴിയുവാൻ .
മരമായ് ജനിക്കട്ടെ വീണ്ടുമീ മണ്ണിൽ ഞാൻ തണലാവാൻ
പൂക്കളും കായ്കളും നല്കുവാൻ എന്നുണ്ണിക്ക് കൈനീട്ടമായ് .
പറവകൾ കൂടൊരുക്കിയെൻ ചില്ലകൾ പാവനമായ് തീരുവാൻ
സംഗീത സാന്ദ്രമാം പുലരികൾ ഏകി ധന്യയായ് തീരുവാൻ .