Showing posts with label നഷ്ട സ്വപ്നങ്ങൾ. Show all posts
Showing posts with label നഷ്ട സ്വപ്നങ്ങൾ. Show all posts

Thursday, 4 September 2014

നഷ്ട സ്വപ്നങ്ങൾ



കത്തുന്ന സൂര്യനോടിത്തിരി തീ വാങ്ങി
കത്തിച്ചു ഞാനെൻ മനസ്സിന്റെ കോണിലായ്
നഷ്ട സ്വപ്നങ്ങളെ തീയിലെറിഞ്ഞു ഞാൻ
ഇഷ്ട വരത്തിനായ് കാത്തിരിക്കുന്നു ദിനം

പൊയ്പ്പ്പോയ കാണാകിനാവിന്റെ തോണിയും
പോയ്‌ മറഞ്ഞൊരാ വസന്തവും ഗ്രീഷ്മവും
തിരികെ വരില്ലെന്നറിഞ്ഞിട്ടും തിരയുന്നു
കാലത്തിൻ കൈകളിൽ മുത്തും ചിപ്പിയും ..